രാജ്യത്ത് വാണിജ്യ പാചകവാതകത്തിന്റെ വില കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന്റെ വില 91.50 രൂപയാണ് കുറച്ചത്. എല്ലാമാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക വില പുനർനിശ്ചയിക്കുന്നത്.
പുതിയ നിരക്ക് പ്രകാരം പാചകവാതക വില 1885 രൂപയാണ്. നേരത്തെ 1,976.50 രൂപയായിരുന്നു. അതേസമയം, ഗാർഹിക പാചകവാതക വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
വാണിജ്യ പാചകവാതകത്തിന്റെ വില കുറച്ചുകഴിഞ്ഞ മെയിൽ ഗാർഹിക പാചകവാതക വില റെക്കോർഡിലെത്തിയിരുന്നു. പാചകവാതക വില 2,354 രൂപയിലേക്ക് എത്തിയിരുന്നു.