പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന നൂറുക്കണക്കിന് യാത്രക്കാർക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ വിലസുന്നു.
ട്രെയിനിൽ കയറാൻ തിരക്കിട്ടോടുന്ന യാത്രക്കാരുടെ വഴിമുടക്കിയാണ് നായ്ക്കൾ വിഹരിക്കുന്നത്. പട്ടാമ്പി ടൗണിലും ബസ്റ്റാൻ്റിലും സ്ഥിതി വ്യത്യസ്ഥമല്ല.
നാടൊട്ടുക്കും തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുകയും പ്രതിരോധ വാക്സിനെടുത്തവർ പോലും മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികളും മുതിർന്നവരും നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
Swale