കപ്പൂർ പഞ്ചായത്തിലെ കുടുബ ആരോഗ്യ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് നല്ല മനസ്സുകളുടെ സഹായത്തോടെ ഓണക്കോടി നൽകി.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിലിൽ നിന്ന് മെഡിക്കക്കൽ ഓഫീസർ കിഷോർ ,പാലിയേറ്റീവ് നേഴ്സ് വിനീത എന്നിവർ ഏറ്റുവാങ്ങി .
ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ വി ആമിന കുട്ടി ,ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ വി ബാലകൃഷ്ണൻ , സ്ഥിരം സമിതി ചെയർമാൻ മാരായ പി ജയൻ ,കെ വി രവീന്ദ്രൻ ,വാർഡ് മെമ്പർ ഫസീല ,HMC അംഗങ്ങളായ പി രാജീവ് , അലി കുമരനല്ലൂർ , ഖാലിദ് ,അലവി കെ , നാരായണൻ കുട്ടി , സൈനുദ്ദീൻ വി ,ബാവ ,ആശാ വർക്കർ ഗീത , എം ,പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു