മയക്കുമരുന്നുമായി കുന്നംകുളത്ത് മൂന്നുപേർ അറസ്റ്റിൽ


 കുന്ദംകുളം : അതിമാരക മയക്കുമരുന്നുമായി കുന്നംകുളത്ത് മൂന്നുപേർ അറസ്റ്റിൽ'. ചെമ്മണ്ണൂർ മാമ്പറത്ത് വീട്ടിൽ മുകേഷ്(24), പുതുശ്ശേരി കളരിക്കൽ വീട്ടിൽ സജിൽ(24),പാവറട്ടി ചിറ്റിലപ്പള്ളി വീട്ടിൽ ഡാനി ജോഷി(25) എന്നിവരെയാണ് കുന്നംകുളം പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.

 ഇവരിൽ നിന്ന് 25 എൽഎസ്ഡി സ്റ്റാമ്പ്, 46 വട്ട് ഗുളിക എന്നറിയപ്പെടുന്ന മയക്ക് ഗുളികകൾ എന്നിവ കണ്ടെടുത്തു


മാസങ്ങൾക്ക് മുൻപ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ മയക്കുമരുന്നുകൾ സഹിതം യുവ ഡോക്ടർമാർ പിടിയിലായിരുന്നു. ഇവർക്ക് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് മുകേഷ് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 പ്രതികൾ മയക്കുമരുന്ന് ശേഖരിച്ച് വാഹനത്തിൽ വ്യാപകമായ രീതിയിൽ വിതരണം ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് സംശയം തോന്നിയ ലഹരി വിരുദ്ധ സ്ക്വാഡ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയും പിടികൂടുകയും ചെയ്തത്.

അതിമാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകൾ ഇത്രയധികം പിടികൂടുന്നത് ജില്ലയിൽ നിന്ന് ആദ്യമായാണെന്നാണ് വിവരം. കുന്നംകുളം എസ്എച്ച്ഒ യുകെ ഷാജഹാൻ, ലഹരി വിരുദ്ധ സ്ക്വാഡ് എസ്ഐ പി രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്

Below Post Ad