പടിഞ്ഞാറങ്ങാടി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം മഹിളാ കോൺഗ്രസ് പട്ടിത്തറ പഞ്ചായത്ത് കമ്മിറ്റി പടിഞ്ഞാറങ്ങാടി എജെബി സ്കൂളിൽ പൂക്കള മത്സരം നടത്തി.
കെപിസിസി വൈസ്പ്രസിഡന്റ് വി ടി ബൽറാം സമ്മാനധാനം നടത്തി. സവിത ശശി അദ്യക്ഷതവഹിച്ചു. കെ ശശി രേഖ, കെ പി രാധ, കെ വി സാവിത്രി ടീച്ചർ, സാബിറ ടീച്ചർ, കെ പി ലളിത, രതിദേവി, അനിത എന്നിവർ നേതൃത്വം നൽകി.
പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ, കെ വിനോദ്, സി എഛ് ഷക്കത്തലി, പി വി മുഹമ്മദാലി, വി അബ്ദുള്ളക്കുട്ടി, ബാവ മാളിയക്കൽ, ഒ.കെ. ഫാറൂഖ്, കെപി ബാലൻ, കെ ടി ഫവാസ്, തുടങ്ങിയവർ പ്രസംഗിച്ചു.