കിടപ്പ് രോഗികൾക്ക് സാന്ത്വനമായി ഓണക്കിറ്റുകൾ വിതരണം ചെയ്തു | KNews.


 

ആനക്കര ഗ്രാമപഞ്ചായത്തിലെ കുമ്പിടി FHC യിലെ പാലിയേറ്റീവിൻ്റെ കീഴിലുള്ള മുഴുവൻ കിടപ്പു രോഗികൾക്കും സന്മനസ്സുകളുടെ സഹായത്തോടെയുള്ള  ഓണകിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റുബിയ റഹ്മാൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് , "മഹാബലി തമ്പുരാൻ്റെ " സാന്നിദ്യത്തിൽ ആശാ വർക്കർമാർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു .

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.സി രാജു , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ പി മുഹമ്മദ് , ടി സ്വാലിഹ് , ഗിരിജ മോഹനൻ , സി.പി സവിത , പഞ്ചായത്ത് സെക്രട്ടറി ഹരി നാരായണൻ , HC മനോജ് മുകുന്ദൻ , ഡോ: റാഷിദ് , പാലിയേറ്റീവ് നഴ്സ് മല്ലിക, HMC മെമ്പർ പി.എം മുജീബ് എന്നിവർ സംസാരിച്ചു


Below Post Ad