പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ജില്ലയിലെ ആറു വേദികളിലായി സെപ്റ്റംബർ 10 വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുന്നത്. പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടർ മൃൺമയി ജോഷി അധ്യക്ഷയായി. പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, പത്മശ്രീ രാമചന്ദ്ര പുലവർ, കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ, അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത്, ഡി.ടി.പി.സി. ഡെപ്യൂട്ടി കലക്ടർ അനിൽകുമാർ, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്, ടി.ആർ. അജയൻ,
എന്നിവർ സംസാരിച്ചു.
തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ സെപ്റ്റംബർ 7 ന് വൈകുന്നേരം 5.30ന് അട്ടപ്പാടി ആസാദി കലാ സംഘം ഗോത്ര സംഗീതവും നൃത്തവും അവതരിപ്പിക്കും.
വൈകുന്നേര് 6.30ന് സുനിത നെടുങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കും