.
തൃത്താല : വെള്ളിയാങ്കല്ല് പൈതൃക പാർക്ക് ജീവനക്കാരനെ തെരുവ് നായ കടിച്ചു ഗുരുതരമായ പരുക്കേറ്റു.
പാർക്കിലെത്തിയ സഞ്ചാരികളെ തെരുവ് നായ കടിക്കാൻ വന്നപ്പോൾ അവരെ രക്ഷിക്കാൻ സെക്യൂരിറ്റി ജീവനക്കാരൻ മണികണ്ഠൻ നായയെ വടി കൊണ്ട് അടിച്ചപ്പോഴാണ് കാലിൽ കടിയേറ്റത്.
ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ജീവനക്കാരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസവും പാർക്കിന് സമീപത്ത് ഒരു കുട്ടിയെ തെരുവ് നായ കടിച്ചിരുന്നു.
ഓണാഘോഷത്തിനായി കൂടുതൽ സഞ്ചാരികൾ പാർക്കിലെത്താനിരിക്കെ പാർക്കിലും പരിസരത്തും രൂക്ഷമായ തെരുവ് നായ ശല്യം മൂലം പാർക്ക് ജീവനക്കാരും സന്ദർശകരും ആശങ്കയിലാണ്.