നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയി വൈകിയെത്തി ; ചാലിശ്ശേരിയിൽ പിതാവ് കുട്ടികളെ ക്രൂരമായി മർദ്ദിച്ചു.


 

ചാലിശ്ശേരി : നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയി വൈകി എത്തിയെന്ന് പറഞ്ഞ് ചാലിശ്ശേരിയിൽ മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ പട്ടികകൊണ്ട് തല്ലി ക്രൂരമായി മർദ്ദിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കുട്ടികളുടെ പിതാവ് അൻസാർ ഒളിവിലാണ്. ചാലിശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.

Tags

Below Post Ad