എടപ്പാളിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് റോഡിൽ വീണു

 


എടപ്പാൾ : ഓടിക്കൊണ്ടിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി റോഡിൽ വീണു തൃശൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് എടപ്പാളിൽ നിന്ന് പുറപ്പെട്ട ഉടനെയാണ് ടയർ ഊരി വീണത്.

ഉരുണ്ടു നീങ്ങിയ ടയർ പിന്നിലുണ്ടായിരുന്ന കാറിൽ തട്ടി മറിഞ്ഞു വീണതിനാൽ മറ്റു വാഹനങ്ങളിൽ ഇടിക്കാതെ  അപകടം ഒഴിവായി. 

വിവരമറിയാതെ അൽപ ദൂരം പിന്നിട്ട ബസ് നാട്ടുകാർ തടഞ്ഞു നിർത്തി വിവരം അറിയിക്കുകയായിരുന്നു


Tags

Below Post Ad