കൂറ്റനാട് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം | KNews


കൂറ്റനാട് :  കണിച്ചറക്കൽ മാളിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

ഓട്ടോറിക്ഷ പൂർണമായും തകർന്നു.
പരിക്കുപറ്റിയ ഓട്ടോറിക്ഷ ഡ്രൈവർ കൂട്ടുപാത സ്വദേശി അലിയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം . പട്ടാമ്പി ഭാഗത്തുനിന്ന് വരുന്ന ബസ്സും എടപ്പാൾ   ഭാഗത്തുനിന്ന് വരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇവിടെ ഇതിനുമുമ്പും ധാരാളം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ചാലിശ്ശേരി പോലീസ് സംഭവ സ്ഥലത്ത് എത്തി നിയമ നടപടികൾ സ്വീകരിച്ചു.

Below Post Ad