വളാഞ്ചേരിയിൽ മുഖംമൂടി ധരിച്ചയാൾ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം


 വളാഞ്ചേരി: മുഖംമൂടി ധരിച്ച വ്യക്തി ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. 

കാളിയാലയിലാണ്. ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.


കാളിയാലയിലെ ഒഴിഞ്ഞ പ്രദേശത്താണ് ഇവരുടെ വീട്സ്ഥിതി ചെയ്യുന്നത്. വീടിന് പുറത്തുള്ള കുളിമുറി യിൽ കുളിക്കാൻ കയറിയ തായിരുന്നു കുട്ടി.മുഖംമൂടി അണിഞ്ഞ വ്യക്തി പുറകിലൂടെ വന്ന് കുട്ടിയുടെ വായ പൊത്തുകയായിരുന്നു.

 കുട്ടി ശബ്ദമുണ്ടാക്കിയ പ്പോൾ വീടിനകത്തുള്ള ഉമ്മയും സഹോദരിയും ഓടിവരികയായിരുന്നു. ഈ സമയം മുഖമൂടിധാരി ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് വീട്ടുകാർ പറഞ്ഞത്.വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Tags

Below Post Ad