പറക്കുളം : അയ്യൂബി ദഅവ കോളേജിലെ വിദ്യാർത്ഥി സംഘടനയായ അഡ്‌സയുടെ കലാപരിപാടിയായ 'എക്സലൻഷിയ 22' യുടെ പരിഷ്കരിച്ച ലോഗോ പ്രകാശനം ചെയ്തു.
അബ്ദുൽ ബാരി അഹ്‌സനി ഒതുക്കുങ്ങൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈർ നയ്യൂർ അധ്യക്ഷത വഹിച്ചു. അബൂബക്കർ അഹ്‌സനി പ്രാർത്ഥന നടത്തി. പ്രിൻസിപ്പാൾ അബ്ബാസ് സഅദി കുമരംപുത്തൂർ ലോഗോ പ്രകാശനവും തിയ്യതി പ്രഖ്യാപനവും നിർവ്വഹിച്ചു.
നിയാസ് സഖാഫി മണ്ണാർക്കാട് ഏറ്റുവാങ്ങി. സെക്രട്ടറി ഫാറൂഖ് സ്വാഗതവും നബീൽ തിരുത്തി നന്ദിയും പറഞ്ഞു. ഖാദർ ഫാളിലി, ഫൈസൽ സഖാഫി, യാസീൻ സഖാഫി, സ്വാബിർ സഖാഫി, ജാഫർ സഖാഫി പങ്കെടുത്തു.
എക്സലൻഷിയ 22 ആർട്സ് ഫെസ്റ്റ് ഒക്ടോബർ 4,5,6,7 തിയ്യതികളിൽ അരങ്ങേറും. 3 ഗ്രൂപ്പുകളിലായി 120 ഓളം വിദ്യാർത്ഥികൾ 100 ഓളം മത്സരങ്ങളിൽ മാറ്റുരക്കും