പട്ടാമ്പി: ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് UWEC പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വിളംബര സംഗമം പട്ടാമ്പി ചോലക്കൽ മണ്ഠപത്തിൽ വെച്ച് നടന്നു.കെ.പി.സി.സി.വൈസ് പ്രസിഡണ്ട് ശ്രീ വി.ടി.ബൽറാം സംഗമം ഉദ്ഘാടനം ചെയ്തു.
UWEC ജില്ലാ പ്രസിഡണ്ട് ശ്രീ പി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറിയും UWEC സംസ്ഥാന സെക്രട്ടറിയുമായ കെ.സി.പ്രീത്, പി.മുരളീധരൻ, അഡ്വ: ഡോക്ടർ കെ.വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു
ഭാരത് ജോഡോ യാത്ര നാളെ കേരളത്തിൽ എത്തും. രാഹുൽ ഗാന്ധി വരുന്നതിന് മുന്നോടിയായി ഇന്ന് അതി രാവിലെ പാറശാലയിൽ നടന്ന യൂത്ത് കോൺഗ്രസ്സ് വിളംബരം. സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ പങ്കെടുത്തു. എം.വിൻസെൻ്റ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു