റോഡ് മുറിച്ചുകടക്കുന്നതിനിടെ ജിദ്ദയിൽ മലയാളി കുടുംബത്തെ വാഹനമിടിച്ചു; നാലുവയസ്സുകാരി അപകടത്തിൽ മരിച്ചു


 

ജിദ്ദ: റോഡ് മുറിച്ചുകടക്കുന്നതിനിടെ ജിദ്ദയിൽ മലയാളി കുടുംബത്തെ വാഹനമിടിച്ചു. നാലുവയസ്സുകാരി തൽക്ഷണം മരിച്ചു. പാലക്കാട് തെക്കുമുറി (തൂത) സ്വദേശി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം (4) ആണ് മരിച്ചത്. 

ചൊവ്വാഴ്ച അർധരാത്രി ജിദ്ദ റിഹേലിയിൽ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവർക്ക് അപകടത്തിൽ പരിക്കുകളുണ്ട്.


ഇവരെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബം സന്ദർശക വിസയിൽ എത്തിയതായിരുന്നു. 

ഇസ മറിയമിന്റെ മയ്യിത്ത് ഖബറടക്കം ഇന്ന് ജിദ്ദയിൽ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Below Post Ad