യുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ഡോക്ടര്‍;നടുക്കുന്ന വീഡിയോ

 


പൊതുവേ ആളുകള്‍ക്ക്  പേടിയുള്ളൊരു ജീവിയാണ് പാമ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകാമെന്നതിനാലാണ് പാമ്പുകളെ കണ്ടാല്‍ ആളുകള്‍ പേടിച്ച് ഓടുന്നത്. എന്നാല്‍ അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്തായാലും പാമ്പുകളുടെ ദൃശ്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 


അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് നാം കണ്ടത്. 

ഇപ്പോഴിതാ സമാനമായ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയെ അമ്പരിപ്പിക്കുന്നത്. ഒരു യുവതിയുടെ ചെവിയില്‍ കയറിയ മഞ്ഞ നിറത്തിലുള്ള പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 







Below Post Ad