കോഴിക്കോട് : പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി പറമ്പത്ത് ബഷീറിന്റെ മകൾ ഖദീജ റെഹ്ഷയെ (17)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അത്തോളി ഗവ.ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.