ഓണ്‍സെറ്റ് ബിഗ്‌നേഴ്സ് ക്യാമ്പിന് സമാപനം


പറക്കുളം അയ്യൂബി ഗേള്‍സ് വില്ലേജില്‍ സംഘടിപ്പിച്ച ബിഗ്‌നേഴ്സ് ക്യാമ്പിന് സമാപനം. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി എന്‍ട്രന്‍സ് പരീക്ഷയിലൂടെ അയ്യൂബി ഗേള്‍സ് വില്ലേജില്‍ തുടര്‍ പഠനത്തിന് അവസരം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു നാലു ദിവസത്തെ ക്യാമ്പ്. 

ഹയര്‍സെക്കണ്ടറി കൊമേഴ്സ്, ഹ്യൂമാനിറ്റീസ്, സയന്‍സ് പഠനത്തിനൊപ്പം  ജാമിഅ മര്‍കസിന്‍റെ ഹാദിയ ബിരുദ കോഴ്സും ഉള്‍ക്കൊളളുന്നതാണ് ഗേള്‍സ് വില്ലേജിന്‍റെ കരിക്കുലം. പ്രോഗ്രാമിന്‍റെ ഔപചാരികമായ ഉദ്ഘാടന സെഷന്‍ ചാലിശ്ശേരി സയ്യിദ് അലി അബ്ബാസ് ഫാളിലി നേതൃത്വം നല്‍കി
മര്‍കസ് നോളജ് സിറ്റി ഫൗണ്ടര്‍ സി.ഇ.ഒ ഇ.വി അബ്‌ദുറഹ്‌മാന്‍ സന്ദേശം നല്‍കി സംസാരിച്ചു.

 അയ്യൂബി എജ്യുസിറ്റി പ്രസിഡന്‍റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സി. അബ്ദുല്‍ കബീര്‍ അഹ്സനി, എച്ച്.ഒ.ഡി ഗേള്‍സ് വില്ലേജ് അബ്ദുറസാഖ് സഅ്ദി, മാനേജര്‍ ഇ.വി.എ നസീര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.പി അഷ്റഫ്, ഗേള്‍സ് വില്ലേജ് പ്രിന്‍സിപ്പല്‍ ഉനൈസ് സഖാഫി, സ്പൈസ് അഡ്മിന്‍ അലി അക്ബര്‍ വിലായത്തി സംബന്ധിച്ചു. 

റെമിനിസെന്‍റ് എന്ന ശീര്‍ഷകത്തില്‍ ഒരുക്കിയ സെഷന്‍ ഗേള്‍സ് വില്ലേജ്  പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശമീമ ഉസ്മാന്‍, ഷഹ്‌മ ഹാദിയ, ബി.എച്ച് ഷഫ്ന ഹാദിയ, ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ സലീമ.പി, ഷിഫാന സിദ്ദീഖ്, ത്വയ്യിബ. ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി. വ്യത്യസ്തങ്ങളായ ആറു വിഷയങ്ങളില്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന്‍റെ ഉയര്‍ന്ന സാധ്യതകളെ ഇതിലൂടെ പരിചയപ്പെടുത്താന്‍ സാധിച്ചു. 

ഹയര്‍സെക്കണ്ടറി തലത്തിലേക്ക് വന്ന നവാഗതര്‍ക്ക് ''ന്യൂ മി'' എന്ന സെഷനില്‍ അവനവനെ കുറിച്ചുളള ചിന്തകള്‍ നല്‍കാന്‍ കഴിഞ്ഞു. എ.പി അഷ്റഫ്, പി.എം ഉനൈസ് സഖാഫി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ട്യൂട്ടീ ടോക്ക്, മോള്‍ഡ്&ബോള്‍ഡ്, മീറ്റ് ദ മെയ്റ്റ്, ഷൂട്ട് ദ ബ്രീസ് തുടങ്ങിയ ക്യാമ്പിലെ വ്യത്യസ്ത സെഷനികള്‍ക്ക് അദ്ധ്യാപികമാരായ സുമയ്യ, നുസെെബ, ഫാരിഷ നേതൃത്വം നല്‍കി.
Tags

Below Post Ad