ആനക്കര ഗ്രാമപഞ്ചായത്ത് ദേശീയ പോഷണ മാസാചരണം POSHAN MAAH 2022 ഉം ആയുർവേദ മെഡിക്കൽ ക്യാമ്പും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് ഉൽഘാടനം ചെയ്തു.
ആനക്കര ഗ്രാമപഞ്ചായത്ത് പോഷക പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായിട്ട് കൃഷിവകുപ്പിൽ നിന്ന് സൗജന്യമായി പച്ചക്കറി വിത്തുകൾ അംഗൻവാടികളിലേക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൽകി ഉദ്ഘാടനം ചെയ്തു.
ICDS സൂപ്പർവൈസർ ബിന്ദു സി എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് റുബിയ റഹ്മാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ൺ സി പി സവിത ടീച്ചർ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി സാലിഹ് , ഗിരിജ മോഹനൻ, വി പി ബീന , ജ്യോതിലക്ഷ്മി, ടി സി പ്രജീഷ, അസിസ്റ്റൻ്റ് സെക്രട്ടറി അപ്പു കെ എസ് , ആയുർവേദ ഡോക്ടർ ഹസ്നത്ത് അറബി, JHI റീന ടി എസ് , JPHN അജിമോൾ പി ജി , ബ്ലോക്ക് നൂട്രീഷ്യനിസ്റ്റ് അഞ്ചു എം തുടങ്ങിയവർ പങ്കെടുത്തു .