തൃത്താല : പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കരണപ്ര മിനി സ്റ്റേഡിയം, സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി കായിക വകുപ്പിന്റെ എഞ്ചിനിയർമാർ സ്ഥലം സന്ദർശിച്ചു.
കേരള സ്പോർട്സ് പ്രോജക്റ്റ് എഞ്ചിനിയർ കെ.പി വരുൺ, കേരള സ്പോർട്സ് ഫൗണ്ടേഷൻ അസിസ്റ്റന്റ് എൻജിനിയർ എ.അച്ചു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.
കായിക വകുപ്പ് അനുവദിക്കുന്ന തുകയും തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള തുകയും ഉപയോഗിച്ചാണ് കളിക്കളം നവീകരിക്കുക. ഇതിൻ്റെ വിശദമായ പദ്ധതി രേഖ ഉടൻ തയ്യാറാക്കുമെന്നും എഞ്ചിനിയർമാർ അറിയിച്ചു.