ചങ്ങരംകുളത്ത് മധ്യവയസ്ക്കനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി സുധാഭവനിൽ വിജയനാണ് മരിച്ചത്
ചങ്ങരംകുളം എടപ്പാൾ റോഡിലെ കള്ള് ഷാപ്പിന് പുറകിലുള്ള ഒഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ചങ്ങരംകുളം പോലീസ് തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.