എടപ്പാൾ ഫോറം സെൻററിലെ പാർക്കിംഗ്‌ ഫീസിനെതിരെ പ്രതിഷേധം | KNews


 

എടപ്പാൾ ഫോറം സെൻററിലെ പാർക്കിംഗ്‌ ഫീസിനെതിരെ സോഷ്യൽ മീഡിയയിൽ  പ്രതിഷേധം ശക്തം

ഗൾഫിലെ മാളുകളെ പോലും കിട പിടിക്കുന്ന ഒരു സംരംഭം എടപ്പാളിലേക്കെത്തിച്ച ഫോറം ഗ്രൂപ്പിനും നെസ്റ്റോക്കും അഭിനന്ദങ്ങൾ നേരുമ്പോൾ തന്നെ , ഇവിടേക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നവരിൽ നിന്നും പാർക്കിംഗ് ഫീ ഈടാക്കുന്നത് സ്ഥാപനത്തിന്റെ മഹിമക്കും മേന്മക്കും ഉതകുന്നതാണോ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പങ്ക് വെക്കുന്നത്.

മാളിലേക്ക് വരുന്നവർ സാധനങ്ങൾ വാങ്ങി പണമടക്കുമ്പോൾ പാർക്കിംഗ് ഫീസിന്റെ  പണംതിരികെ നൽകുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി പാർക്കിംഗ് ദുരുപയോഗം തടയാമെന്നാണ് ഒരു നിർദേശം

തീരുമാനം തീർത്തും മാനേജ്മെന്റിൽ അധിഷ്ടിതമാണെങ്കിലും ജനവികാരവും മാനിച്ച് ഫോറം  സെന്റർ മാനേജ്മെൻ്റ് തീരുമാനം പിൻവലിക്കുമെന്നാണ് പൊതുജനങ്ങളുടെ പ്രതീക്ഷ.

News Desk _ K News

Tags

Below Post Ad