ചാലിശ്ശേരി: വാവനൂർ പമ്പ് പരിസരത്ത് നിന്നും വീണ് കിട്ടിയ 10000 രൂപയും പേഴ്സും യഥാർത്ഥ ഉടമക്ക് നൽകി വാവനൂർ സ്വദേശിയായ യുവാവ് മാതൃകയായി.
തെക്കെ വാവനൂർ സ്വദേശി മണിയാറത്ത് അൻസാറാണ് വീണ് കിട്ടിയ പണം ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപിച്ചത്.
ചാലിശ്ശേരി ജനമൈത്രി പോലീസ് യഥാർത്ഥ ഉടമസ്തനായ തിരൂർ സ്വദേശി ബാലകൃഷ്ണനെ കണ്ടെത്തി പേഴ്സ്, പൈസ എന്നിവ തിരിച്ചേല്പിച്ചു.
വീണ് കിട്ടിയ പണവും പേഴ്സും യഥാർത്ഥ ഉടമസ്ഥന് കൈമാറാൻ മാതൃക കാണിച്ച അൻസാറിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ട്രോഫി നൽകി ആദരിച്ചു.
സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ എസ്.ഐ.ടി.പി.സുനിൽകുമാർ, എസ്. സി. പി.ഒ.പി.ആർ. രാജേഷ്, പി.ആർ.ഒ.വി.യു. പ്രശാന്ത്, ജനമൈത്രി ബീറ്റ് ഓഫീസർ എ. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.