കേരളത്തിൽ നിന്നും ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നോർക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ മുഖാന്തരം ഖത്തര് എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമർപ്പിക്കാവുന്നതാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളോടൊപ്പം അതത് മാർക്ക് ലിസ്റ്റുകളും ഖത്തർ എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്.
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളിൽ ഖത്തർ എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുളള എച്ച്.ആർ.ഡി, വിദേശ കാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകൾ എന്നീ സേവനങ്ങളും നോർക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം, വ്യക്തിവിവര (Non-Educational ) സർട്ടിഫിക്കറ്റുകളുടെ ഖത്തർ എംബസ്സി സാക്ഷ്യപ്പെടുത്തല് സേവനങ്ങളും നോർക്കയുടെ ഓഫീസുകളിൽ ലഭ്യമാണ്.
www.norkaroots.org എന്ന് വെബ്സൈറ്റിൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത് അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പറിലോ, norkacertificates@gmail.com എന്നഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.