പെരുമ്പിലാവ് : കൊരട്ടിക്കര പാതയോരത്ത് നിർത്തിയിട്ടിരിക്കുന്ന കാറിനു പുറകിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഗുരുവായൂർ ചൊവ്വല്ലൂർ പടി കോഴിത്തറ വീട്ടിൽ ജ്യോതിയുടെ മകൻ 18 വയസ്സുള്ള അമൽ, ബ്രഹ്മകുളം കൊങ്ങണത്ത് വീട്ടിൽ അഹമ്മദ് കബീർ മകൻ 19 വയസ്സുള്ള മുഹമ്മദ് ഹസീബ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊച്ചാഴ്ച രാവിലെ എട്ടരയോടെ കൊരട്ടിക്കര ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.
ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര മേഖലയിൽ നിർമ്മിച്ച അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടക്കെണിയുണ്ടാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസവും ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം സംഭവിച്ചിരുന്നു