അക്ഷരക്കൂട്ടം സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു; ഷിഹാബുദ്ദീൻ കുമ്പിടിക്ക് ഒന്നാം സ്ഥാനം


 

ദുബായ് : യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയ അക്ഷരക്കൂട്ടം ഈ വർഷത്തെ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഷിഹാബുദ്ദീൻ  കുമ്പിടിയുടെ കവിത "പെട്ടി കെട്ടൽ " ഒന്നാം സ്ഥാനം നേടി.

കഥാപുരസ്ക്കാര വിജയികൾ:

1. ഇസ്മായിൽ കൂളത്ത് (പൊക്കിൾ കൊടിയുടെ ഭൂപടം)
2. തോമസ് ദേവസ്സ്യ (അപ്പർകാലാങ്കിയിലെ സസ്യഭോജികൾ)
3. ജിഷ സന്ദീപ് ( പരാജിതന്റെ തീരം)

കവിതാ പുരസ്ക്കാര വിജയികൾ:

1. ഷിഹാബുദ്ദീൻ  കുമ്പിടി (പെട്ടി കെട്ടൽ)
2. അൻവർ അബൂബക്കർ  (മാഞ്ഞുപോകുന്നത്)
3. റസീന കെ.പി (ചുവന്ന മറുക്)

കഥാ മത്സരവിജയികളെ നിധീഷ് ജി, സജ്ന അബ്ദുള്ള, പ്രീതി രഞ്ജിത്, അസി തുടങ്ങിയവരുടെ ജഡ്ജിങ് പാനലും കവിതാ മത്സരവിജയികളെ വീരാൻകുട്ടി, ഇസ്മയിൽ മേലടി, പി ശിവപ്രസാദ് അടങ്ങുന്ന ജഡ്ജിങ് പാനലുമാണ് തിരഞ്ഞെടുത്തത് .

ക്രാഫ്റ്റിനും ഭാഷയ്ക്കുമപ്പുറം പുതുമയുള്ള പ്രതലങ്ങളെ പുതുമയോടെ, ലളിതമായി അവതരിപ്പിക്കുക എന്നതാണ് കഥയെഴുത്തിനെ സംബന്ധിച്ച് പ്രാധാന്യമുള്ളതെന്ന് കഥാകൃത്ത് നിധീഷ് ജി പറഞ്ഞു.

ഉചിതവും തീവ്രവുമായ ഇമേജറികളാൽ, ധ്വനിസാന്ദ്രമായ ആഖ്യാനങ്ങളാൽ കവിതകൾ നിലവാരം പുലർത്തി. മണ്ണിന്റെ, അന്യമാകലിന്റെ,  രാഷ്ട്രീയം വ്യംഗ്യഭംഗിയോടെ പറയുന്ന രചനകൾ കവിതകളെ സമ്പുഷ്ടമാക്കുന്നു വെന്ന് കവി വീരാൻ കുട്ടി പറഞ്ഞു

ഷാജി ഹനീഫ്, വനിത വിനോദ്, പ്രവീൺ പാലക്കീൽ, ഹമീദ് ചങ്ങരംകുളം, റോജിൻ പൈനുംമൂട്, ഗിന്റോ എ. പുത്തൂർ എന്നിവർ സംയുക്തമായ് വിജയികളെ പ്രഖ്യാപിച്ചു . പുരസ്ക്കാരങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.

Below Post Ad