തൃശൂർ മൃഗശാലയിൽ അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ തസ്തികകളിൽ 16 ഒഴിവുകൾ
വനം വകുപ്പിനു കീഴിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ ഒഴിവ്. കരാർ നിയമനം.
ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
ഒഴിവ്, യോഗ്യത, പ്രായം (2022 ജനുവരി 1 ന്),കരാർ കാലാവധി, ശമ്പളം:
•അനിമൽ കീപ്പർ ട്രെയിനി (15): ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല); ഉയരം (പുരുഷൻ)- 163 സെമീ, (സ്ത്രീ)- 150 സെമീ; നെഞ്ചളവ് (പുരുഷൻ)- 81 സെമീ, 5 സെമീ വികാസം; ദൂരക്കാഴ്ച: 6/6 സ്നെല്ലൻ, സമീപ കാഴ്ച: 0.5 സ്നെല്ലൻ; പ്രായം 28 കവിയരുത്; 2 വർഷം; 9000-9250 (1, 2 വർഷങ്ങളിൽ).
•സൂ സൂപ്പർവൈസർ (1): ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല), അംഗീകൃത മൃഗശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് 25 വർഷ സർവീസ് (ഇതിൽ 5 വർഷം സൂപ്പർവൈസർ തസ്തികയിൽ ആയിരിക്കണം); പ്രായം 60 കവിയരുത്; 6 മാസം; ശമ്പളം മാനദണ്ഡ പ്രകാരം.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.forest.kerala.gov.in
തൃശൂർ മൃഗശാലയിൽ വിവിധ തസ്തികകളിൽ ഒഴിവ്
ഒക്ടോബർ 02, 2022
Tags