ദുബായ്: ചാലിശ്ശേരി കവുക്കോട് സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇട്ടപ്പുറത്ത് മൊയ്തുണ്ണിയുടെ മകൻ മുഹമ്മദ് റാഷിഫ് (32) ആണ് ഞായറാഴ്ച്ച യുഎഇ സമയം രാവിലെ 9 മണിയോടെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
നിലവിലെ ജോലിയിൽ നിന്ന് മാറി പുതിയ ജോലി കണ്ടെത്തുന്ന പരിശ്രമത്തിലായിരുന്നു റാഷിഫ്.ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.
മൃതദേഹം ദുബായ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഞായർ അവധിയായതിനാൽ തിങ്കളാഴ്ച്ചയായിരിക്കും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഉണ്ടാകുക.