.
എടപ്പാൾ : മാതാവിന്റെ മടിയിൽ ഇരുന്ന കുഞ്ഞിനുനേരെ തെരുവുനായയുടെ ആക്രമണം. കടിയേറ്റ് മുഖത്ത് സാരമായി പരുക്കേറ്റ 4 വയസ്സുകാരിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കല്ലിങ്ങൽ അബ്ദുല്ലക്കുട്ടിയുടെ മകൾ അമറിൻ മറിയത്തിനു നേരെയാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായത്.
വീടിനു മുന്നിൽ മാതാവിന്റെ മടിയിലിരിക്കുമ്പോൾ പാഞ്ഞെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.