പറക്കുളം: അയ്യൂബി കോളേജ് ഓഫ് ഇസ് ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി സംഘടന അഡ് സയുടെ ആർട്സ് ഫെസ്റ്റ് എക്സലൻഷിയ-22 നാളെ സമാപിക്കും.
എക്സലൻഷിയ-22 കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു.അയ്യൂബി കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് പ്രിൻസിപ്പാൾ അബ്ബാസ് സഅദി കുമരംപുത്തൂർ അധ്യക്ഷത വഹിച്ചു.അയ്യൂബി എജ്യു സിറ്റി ജന.സെക്രെട്ടറി അബ്ദുൽ കബീർ അഹ്‌സനി ,പ്രെസിഡന്റ്‌ഒ.ഹൈദർ മുസ്‌ലിയാർ ആശംസ അറിയിച്ചു.വീരാൻകുട്ടി ,സമസ്ത പാലക്കാട് ജില്ലാ ഉപാധ്യക്ഷൻ അബ്ബാസ് സഅദി കുമരംപുത്തൂർ എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു .
തുടർന്ന് കേരള സാഹിത്യോത്സവ് കലാപ്രതിഭ മഹ്ഫൂസ് റിഹാൻ നേതൃത്വം നൽകിയ ഇശൽ വിരുന്ന് അരങ്ങേറി. ഉദ്ഘാടന സെഷനിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
നാലു ദിവസം നീണ്ടു നിൽക്കുന്ന കലാപരിപാടി ഒക്ടോബർ 8ന് സമാപിക്കും. നൂറോളം മത്സരങ്ങളിലായി നൂറ്റിഇരുപതിലേറെ വിദ്യാർത്ഥികൾ ഫെസ്റ്റിൽ മാറ്റുരക്കും.