ചാലിശ്ശേരി : ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട് ചാലിശ്ശേരി കവുക്കോട് സ്വദേശി മുഹമ്മദ് റാഷിഫിൻ്റെ (32) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും
ഇന്ന് രാത്രി 12.45 ന് ഷാർജ കോഴിക്കോട് വിമാനത്തിൽ കൊണ്ട് വരുന്ന മൃതദേഹം നാളെ രാവിലെ 6.10ന് കോഴിക്കോട്ടെത്തും.തുടർന്ന് ചാലിശ്ശേരി മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ ഖബറടക്കും.
ഞായറാഴ്ച രാവിലെയാണ് റാഷിഫ് ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
പിതാവ് മൊയ്തുണ്ണി മരണപ്പെട്ട് ആറ് മാസം തികയുന്നതിന് മുമ്പെ മകൻ റാഷിഫിൻ്റെ പെട്ടന്നുള്ള വിയോഗം കുടുംബത്തെ കണ്ണീരിലാഴ്ത്തി.
അടുത്ത ദിവസം റാഷിഫിൻ്റെ അരികിലേക്ക് പോകാൻ ഭാര്യയും മക്കളും തെയ്യാറായിരിക്കുമ്പോഴാണ് കടുംബത്തെ നടുക്കിയ മരണ വാർത്ത എത്തുന്നത്.
ഷാർജയിൽ മരണപ്പെട്ട ചാലിശ്ശേരി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
ഒക്ടോബർ 04, 2022
Tags