പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ വിഭാഗത്തില്‍ ബി.എ ഇംഗ്ലീഷ്- ഹിസ്റ്ററി ഡബിള്‍ മെയിന്‍, ബി.എ സംസ്‌കൃതം, ബി.എസ്.സി കെമിസ്ട്രി, സുവോളജി എന്നിവയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടിനകം കോളെജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
ഗവേഷക ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളെജിലെ മലയാള വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ യു.ജി.സി/ ജെ.ആര്‍.എഫ്. വിഭാഗത്തില്‍ ഒഴിവുണ്ട്.
താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 19 ന് കോളെജില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.