സുസ്ഥിര തൃത്താല- ജനകീയ വികസന പദ്ധതി ഉദ്ഘാടനം ചെയ്തു


തത്താല ; സുസ്ഥിര തൃത്താല- ജനകീയവികസന പദ്ധതി, പദ്ധതിരേഖ പ്രകാശനത്തിന്റെയും വെബ്പോര്‍ട്ടല്‍ പരിചയപ്പെടുത്തലിന്റെയും ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.

തൃത്താല കെ.എം.കെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന,    ഭൂവിനിയോഗ ബോര്‍ഡ് കൃഷി ഓഫീസര്‍ എസ്. സിമി,  ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് എന്നിവർ പങ്കെടുത്തു.

വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, നവകേരളം പദ്ധതി ജില്ലാ കോ- ഓഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.


Below Post Ad