പട്ടാമ്പിയിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന് കടന്ന് കളഞ്ഞ കേസിൽ അയൽക്കാരൻ പിടിയിൽ.


പട്ടാമ്പി കൊടുമുണ്ടയിലെ വയോധികയുടെ മാല പൊട്ടിച്ചോടിയ അയൽവാസിയായ പ്രശാന്തിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയതു.

വയോധിക കാളിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രശാന്ത് വീടിനകത്ത് കയറി ഒളിച്ചിരിക്കുകയും, കാളിയെ പിന്നിൽ നിന്നും ആക്രമിച്ച് മാല പൊട്ടിച്ച് പുറത്തേക്ക് ഓടുകയുമായിരുന്നു. കാളിയുടെ നിലവിളി പുറത്തേക്ക്‌ വരാതിരിക്കാൻ വായിൽ കോട്ടൺ തുണി തിരുകിയിരുന്നു.

ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാർ വിവരമറിഞ്ഞത്. കാളിക്ക് പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ദൃക്സാക്ഷികളില്ലാത്ത കേസിൽ പട്ടാമ്പി പൊലീസിന് തുമ്പായത് വർക്ക്ഷോപ്പിൽ ഉപയോഗിക്കുന്ന കോട്ടൺ തുണിയായിരുന്നു. തൊട്ടടുത്ത വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രശാന്തിലെത്തിച്ചത്. വർക്ക്ഷോപ്പ് നടത്തുന്ന പ്രശാന്താവട്ടെ നാട്ടിൽ ക്ലീൻ ഇമേജുള്ള വ്യക്തിയുമാണ്. 

വ്യാപക തെരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്. കാളിയുടെ വീടിന് സമീപത്ത് തന്നെയാണ് പ്രശാന്തും താമസിക്കുന്നത്. പൊലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.


Tags

Below Post Ad