ടേക്ക് എ ബ്രേക്ക്‌ -  വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു


 

കുറ്റിപ്പുറം - തൃശൂർ സംസ്ഥാന പാതയിലെ തൃക്കണാപുരത്ത് തവനൂർ ഗ്രാമ പഞ്ചായത്ത്‌ നിർമ്മിച്ച ടേക്ക് എ ബ്രേക്ക്‌ വഴിയോര വിശ്രമകേന്ദ്രവും ലഘു ഭക്ഷണ ശാലയും  കെ. ടി.ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

യാത്രക്കാർക്ക്  ഉപയാഗിക്കുന്നതിനുള്ള ശുചിമുറികളും വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വനിതശ്രീ കഫെ  ലഘുഭക്ഷണശാലയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി .പി നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ടി .വി ശിവദാസ് , സെക്രട്ടറി ടി. അബ്ദുൽ സലിം , ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ പി .പി മോഹൻദാസ്, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സന്മാരായ പി .എസ്. ധനലക്ഷ്മി, എ. പി വിമൽ, കെ ലിഷ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി. എം. അക്ബർ, വാർഡ് മെമ്പർമാരായ ഷഹന ഫൈസൽ, സി. എം.മുഹമ്മദ്‌, എം. ആമിനക്കുട്ടി,അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് പ്രവർത്തന സമയം.

Below Post Ad