അഞ്ചൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം; കണ്ടനകം സ്വദേശി പിടിയിൽ


 

എടപ്പാൾ :കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി  പിടിയിലായി.  കാലടി കണ്ടനകം കൊട്ടരപ്പാട്ട് സജീഷ് (43) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി അഞ്ഞൂറിലധികം ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്. ഇതോടൊപ്പം നിരവധി വാഹനമോഷണ കേസിലും ഇയാൾ പ്രതിയാണ്.

എടപ്പാൾ കുറ്റിപ്പുറം ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലെ ഭണ്ഡാരം പൊട്ടിച്ച് മോഷ്ടിച്ച ചില്ലറയും നോട്ടുകയും ബൈക്കുകളുടെ താക്കോലും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു.


Below Post Ad