കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് പട്ടാമ്പി സ്വദേശി ഒമ്പതു വയസുകാരി മരിച്ചു



പട്ടാമ്പി  :  ഒറ്റപ്പാലം 19-ാം മൈലിലുണ്ടായ വാഹനാപകടത്തില്‍ പട്ടാമ്പി സ്വദേശി ഒമ്പത് വയസുകാരി മരിച്ചു. പട്ടാമ്പി സ്വദേശികളായ ശ്യാം-ചിത്ര ദമ്പതികളുടെ മകള്‍ പ്രജോഭിത(9)യാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ 12.30 നാണ് അപകടമുണ്ടായത്. ദീപാവലി അവധിക്കായി കോയമ്പത്തൂരിൽ നിന്ന് എത്തിയ സുഹൃത്തുക്കളുമായി പട്ടാമ്പിയിലേക്ക് പോവും വഴിയാണ് അപകടം സംഭവിച്ചത്

Below Post Ad