മദ്രസയില്‍ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി | KNewട


 

ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയില്‍ വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവുകോണം സെയ്തലവിയുടെ മകന്‍ സവാദ് ആണ് തൂങ്ങി മരിച്ചത്. 

പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാനസിക വളര്‍ച്ച കുറവുളള കുട്ടിയാണെന്ന് പൊലീസ്. 

മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags

Below Post Ad