കുറ്റിപ്പുറത്ത് വാഹനാപകടം ; യുവതിക്ക് ദാരുണാന്ത്യം | KNews


 

കുറ്റിപ്പുറം തിരൂർ റോഡിലെ  മഞ്ചാടിയിൽ ഇന്ന് നടന്ന വാഹനാപകടത്തിൽ പകരനെല്ലൂർ സ്വദേശിനി യുവതിക്ക് ദാരുണാന്ത്യം.    

വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലുർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്.

ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു. 

ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ ( 40) കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

Below Post Ad