പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 44 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി.


 

പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ നിന്ന് 44 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പ്രതി അടിവസ്ത്രത്തിനുളളിൽ രഹസ്യ അറ ഉണ്ടാക്കി ഒളിപ്പിച്ച് കടത്തുകയായിരുന്ന പണമാണ് പിടിച്ചത്. 

മധുര സ്വദേശിയായ രവിയാണ് പിടിയിലായത്. കുഴൽപ്പണം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് രാവിലെ 6.30 ഓടെ കുഴൽപ്പണം പിടികൂടിയത്. 

ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു പണം. ഐലന്റ് എക്സ്പ്രസിൽ പാലക്കാടെത്തിയ പ്രതി റോഡ് മാർഗ്ഗം കോഴിക്കോട്ടേക്ക് തിരിക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്.


Below Post Ad