എടപ്പാള്‍ : മാറഞ്ചേരി പുറങ്ങിലെ പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തി.
നിരോധിത സംഘടനയ പോപ്പുലർ ഫ്രണ്ടിൻ്റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന അസ്ലമിൻ്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.വീട്ടിൽ നിന്നും ഏതാനും രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
അസ്ലമിൻ്റെ പുറങ്ങിലെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസ് ഓഫീസിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്.പുലർച്ച 5 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകുന്നേരം മൂന്നര വരെ നീണ്ടു. സംഘം എത്തുന്ന സമയത്ത് സുബ്ഹ് നമസ്ക്കാരത്തിനായി പോയതിനാൽ അസ്ലം വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയ അസ്ലമിൽ നിന്ന് കാര്യങ്ങൾ സംഘം ചോദിച്ചറിഞ്ഞു.മാസങ്ങൾക്ക് മുമ്പ് പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡൻ്റിൻ്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അസ്ലമിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തിയത്. റെയ്ഡിൽ മൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക്ക് എന്നീ രേഖകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.
ഹൈദരാബാദിൽ നിന്നുള്ള ആറ് എൻ.ഐ.എ സംഘവും, 30 ല്‍പ്പരം പോലീസുകാരും, എട്ട് റവന്യൂ ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.
മാറഞ്ചേരി പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്
നവംബർ 07, 2022
Tags