സ്വകാര്യ മേഖലയില്‍ ഒഴിവുകൾ: തൊഴില്‍മേള നാളെ പാലക്കാട്
K NEWSനവംബർ 07, 2022
എംപ്ലോബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതിനായി നവംബര്‍ എട്ടിന് രാവിലെ 10 ന് തൊഴില്‍മേള നടത്തുന്നു.
ബ്രാഞ്ച് ഹെഡിന്റെ പ്രായപരിധി 25 നും 35 നും മധ്യേ. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡീലര്‍ തസ്തികയുടെ പ്രായപരിധി 21 നും 35 നും മധ്യേ.
ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് ബിസിനസ് മാനേജര്‍, പിനാക്കിള്‍ മാനേജര്‍ അഡൈ്വസര്‍, സെയില്‍സ് കോഡിനേറ്റര്‍ തസ്തികകളില്‍ ഡിഗ്രിയാണ് യോഗ്യത.
ബിസിനസ് ഡെവലപ്‌മെന്റ് പ്രായപരിധി 20 നും 30നും മധ്യേ. അസിസ്റ്റന്റ് ബിസിനസ് മാനേജര്‍ പ്രായപരിധി 25 നും 40നും മധ്യേ. പിനാക്കിള്‍ മാനേജര്‍ അഡൈ്വസര്‍, സെയില്‍സ് കോഡിനേറ്റര്‍ പ്രായപരിധി 23 വയസ്.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം.
എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് രസീത് ലഭ്യമായിട്ടുള്ളവര്‍ അത് കാണിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.