ശ്രീനിവാസൻ വധം; പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.



പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

.കേസിൽ കൂടുതൽ ചോദ്യം
ചെയ്യുന്നതിനായാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

കഴിഞ്ഞ 25 ന് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് റൗഫിനെ  എൻഐഎ അറസ്റ്റ് ചെയ്തത്.

ഡിസംബർ 5 വരെയാണ് കസ്റ്റഡി കാലാവധി .കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്ത റൗഫ് 41 ാം പ്രതിയാണ്.

കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരനെ പോലീസ് പിടികൂടിയിരുന്നു. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് പിടിയിലായത്.

Below Post Ad