ആനക്കര : എസ് വൈ എസ് ചേക്കോട് സാന്ത്വന കേന്ദ്രത്തിന് കീഴിൽ നിർമ്മാണം പൂർത്തിയായ അഞ്ച് വീടുകളുടെ ഗൃഹപ്രവേശനം നടത്തുന്നതിനായി നൂറ്റൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.
തൃത്താല എഇഒ സിദ്ദീഖ് മാസ്റ്റർ ചെയർമാനും എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്റഫ് അഹ്സനി ആനക്കര കൺവീനറും മുത്തു പറക്കുളം ട്രഷററായുമുള്ള സ്വാഗത സംഘമാണ് നിലവിൽ വന്നത്.
പൊതുജന പങ്കാളിത്തത്തോടെ ഭവന നിർമ്മാണ കമ്മിറ്റിക്ക് കീഴിലാണ് വീട് നിർമ്മാണങ്ങൾ പൂർത്തിയായത്. സ്ക്രാപ്പ് ചാലഞ്ച് ഉൾപ്പെടെയുള്ള വൈവിധ്യ വഴികളിലൂടെയാണ് നിർമ്മാണ പ്രവർത്തനത്തിനാവശ്യമായ തുക കണ്ടെത്തിയത്.
ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ കളത്തിൽ ശറഫുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപി മൊയ്തീൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മോഹനൻ മാസ്റ്റർ, നൂറുൽ അമീൻ മാസ്റ്റർ, താജീഷ് മാസ്റ്റർ, പി എം സി മമ്മദ് ഹാജി, മുസ്തഫ അഹ്സനി, സഈദ് അഹ്സനി, ഹാഫിസ് സഖാഫി കൂടല്ലൂർ, ശറഫുദ്ദീൻ ബുഖാരി, കെ രാജൻ, രാജഗോപാലൻ, ഹമീദ് ഹാജി കൂടല്ലൂർ, ശരീഫ് മുസ്ലിയാർ, പി കെ ലത്വീഫ്, എം വി മുഹമ്മദ്, മുജീബ് സൈനി, ഉണ്ണി ഹാജി, മനുലാൽ പറക്കുളം, മൂസഹാജി പറക്കുളം, അലി എകെ,സ്വാലിഹ് സ്കൈലാബ്, റസാഖ് എവി, ശാഫി പറക്കുളം പങ്കെടുത്തു.