എടപ്പാൾ: നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്.
എടപ്പാൾ അണക്കമ്പാട് സ്വദേശികളായ പൊന്നിൽ അനുരുപ്(25) ദിനിൽ (29) എന്നിവർക്ക് പരിക്കേറ്റത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ നടുവട്ടം പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പിലാവിൽ നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു.