തൃശ്ശൂര്‍: ബ്രസീലിനോട് ഇഷ്ടം മൂത്ത് സ്വന്തം വീട് തന്നെ പച്ച-മഞ്ഞയില്‍ മുക്കിയെടുത്തിരിക്കുകയാണ് പഞ്ചായത്ത് മെമ്പറും ലോക്കല്‍ കമ്മറ്റി അംഗവുമായ രാജന്‍.
ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് അംഗവുമായ കടുകശ്ശേരി തളി പടിഞ്ഞാറൂട്ട് സിപി രാജനാണ് വീടും മതിലും മഞ്ഞയും പച്ചയും പെയിന്റടിച്ചത്.ബ്രസീല്‍ ആരാധകരായ മറ്റ് അഞ്ച് പേരും വീട് കളറാക്കാന്‍ സഹായിച്ചു.
കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ വീട്ടുമുറ്റത്ത് ബിഗ് സ്‌ക്രീനില്‍ കളി കാണിച്ചിരുന്നു. ഈ തവണയും അത് തുടരാനുള്ള ശ്രമത്തിലാണ്