ബ്രസീൽ തോറ്റാൽ 'ഇന്നോവ ദാ കിടക്കണ്, എടുത്തോ'; പട്ടാമ്പിയിൽ ആരാധകന്‍റെ വമ്പൻ ബെറ്റ്,


 

പട്ടാമ്പി : ലോകമാകെ കാൽപന്ത് ആരാധകരുടെ ആവേശം ഇരമ്പുകയാണ്. ആവേശത്തിനൊപ്പം അല്ലറ ചില്ലറ ബെറ്റ് മുതൽ വമ്പൻ വാതുവെയ്പ്പ് വരെ നടത്തുന്നവരും ഏറെയാണ്. അതിപ്പോ കളി നടക്കുന്ന ഖത്തറിലായാലും പട്ടാമ്പിയിലായാലും ബെറ്റിന്‍റെ ആവേശം ഒരുപോലെ തന്നെ.

പട്ടാമ്പിയിൽ നിന്നുള്ള ഒരു വമ്പൻ ബെറ്റിന്‍റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന്. ബ്രസീലിന്‍റെ കടുത്ത ആരാധകനാണ് പുള്ളി. പട്ടാമ്പിക്കടുത്ത വിളത്തൂർ സ്വദേശി സുഹൈലിന് ബ്രസീൽ ഇന്ന് സെർബിയയെ തുരത്തിയോടിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ വെല്ലുവിളിയുടെ ആവേശവും അത്രത്തോളം വരും.

ബ്രസീൽ തോറ്റാൽ തന്‍റെ ഇന്നോവ കാർ സമ്മാനമായി നല്കുമെന്നാണ് സുഹൈൽ ടൗണിൽ വെല്ലുവിളി നടത്തിയത്. ഇന്നോവ താല്പര്യമില്ലാത്തവർക്ക് തന്‍റെ സ്വന്തം ബുള്ളറ്റ് നല്കാനും തയ്യാറാണെന്ന് സുഹൈൽ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തായാലും ബ്രസീലിന്‍റെ കളി കാണാൻ പട്ടാമ്പിക്കാർക്കുള്ള ആവേശം ഒന്നുകൂടി വർധിപ്പിക്കുകയാണ് സുഹൈലിന്‍റെ വെല്ലുവിളി.

Below Post Ad