ഷൊർണൂരിൽ തീവണ്ടിയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം സജീവം


 

ഷൊർണൂർ: തീവണ്ടിയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം ഷൊർണൂർ കേന്ദ്രീകരിക്കുന്നു. ഒരാഴ്ചയ്ക്കിടെ ഒമ്പതുപേരെ അറസ്റ്റുചെയ്തെങ്കിലും കവർച്ച തുടരുകയാണ്.

കഴിഞ്ഞദിവസം രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലിരിക്കുകയായിരുന്നയാളുടെ ബാഗ് തട്ടിയെടുത്ത് ഓടിയ മോഷ്ടാവിനെ പോലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പുതുപ്പള്ളിയിൽ അഫ്‌സലിനെയാണ് (38) പോലീസ് പിടികൂടിയത്. 

ഇയാൾ തട്ടിയെടുത്ത ബാഗ് പുഴയിലേക്ക് വലിച്ചെറിഞ്ഞതായി പോലീസ് പറഞ്ഞു. ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസിന് ലഭിച്ചിട്ടുണ്ട്‌.


Tags

Below Post Ad