എടപ്പാൾ: എടപ്പാളിൽ പട്ടാമ്പി റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് കുത്തേറ്റു.
കഴുത്തിനു് കുത്തേറ്റ തമിഴ്നാട് സ്വദേശി മുരുകൻ എന്ന ശശികുമാറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെയാണ് എടപ്പാൾ ഹോസ്പ്പിറ്റലിന് പുറകിലുള്ള വാടക ക്വാർട്ടേഴ്സിലാണ് സംഭംവം.
തമിഴ്നാട് കടലൂർ സ്വദേശിയായ സുബ്രഹ്മണ്യൻ മകൻ ശശികുമാർ (44) നെയാണ് സുഹൃത്തായ തമിഴ്നാട് സ്വദേശി മണികണ്ഠൻ കുത്തിയത്.
ഇരുവരും കൂടി താമസിക്കുന്നവരാണ്. പ്രതിയായ മണികണ്ഠൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.