പട്ടാമ്പി:ലോകകപ്പ് ആരവങ്ങളുടെ ഭാഗമായി ഇംഗ്ലണ്ട് ഫാൻസ് പട്ടാമ്പി ഭാരതപ്പുഴയിൽ സ്ഥാപിച്ച ഇംഗ്ലണ്ട് ദേശീയ താരവും
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ ടോട്ടൻഹാം ഹോട്സ്പറിന്റെ താരവുമായ ഹാരി കെയിനിന്റെ കൂറ്റൻ കട്ട് ഔട്ട് പങ്കുവെച്ച് ഇംഗ്ലീഷ് പ്രീമിയർ ക്ലബ് ടോട്ടൻഹാം ഹോട്ട്സ്പർ.
ടോട്ടൻഹാം ഹോട്സ്പർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പട്ടാമ്പിയിൽ സ്ഥാപിച്ച കട്ട് ഔട്ടിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.